സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ട്സ്ആ​പ്പി​ൽ
Thursday, December 7, 2017 8:33 PM IST
തി​രു​വ​ന​ന്ത​പു​രം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ട്ട്സ് അ​പ് വ​ഴി​യാ​ണ് ഈ ​ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ട്ട്സ് അ​പ് വ​ഴി ല​ഭി​ച്ച അ​തേ ചോ​ദ്യ​പേ​പ്പ​ർ ത​ന്നെ​യാ​ണ് ബു​ധ​നാ​ഴ്ച്ച ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ന​ല്കി​യ​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​ത് സ​ർ​വ​ക​ലാ​ശാ​ല​യും സ്ഥി​രീ​ക​രി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രൊ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​എം. അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്കു നി​ർ​ദേ​ശം ന​ല്കി.

ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ ഒ​രു അ​ധ്യാ​പി​ക​യി​ൽ​നി​ന്നാ​ണ് ഈ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ന​ല്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പ​രീ​ക്ഷ റ​ദ്ദാ​ക്കി വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.