മെക്സിക്കോയിലെ സ്കൂളിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
Friday, December 8, 2017 1:43 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഹൈസ്ക്കൂ‍ളിൽ ഉണ്ടായ വെടിവയ്പിൽ വെടിയുതിർത്ത ആളുൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടു. വെടിയേറ്റ രണ്ടു വിദ്യാർഥികളും സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. എന്നാൽ വെടിയുതിർത്ത ആളെക്കുറിച്ചുള്ള പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തേത്തുടർന്ന്, 900ലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ അടച്ചു. വിദ്യാർഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷം സ്കൂളിനു പുറത്ത് കാത്തു നിൽക്കുന്ന, വിദ്യാർഥികളുടെ മാതാപിതാക്കളുടെ അടുത്തേയ്ക്കും വീടുകളിലേക്കും എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വെടിവയ്പിനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.