ഓ​ഖി: പൊ​ഴി​യൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഡി​എ​ൻ​എ ടെ​സ്റ്റി​ൽ തി​രി​ച്ച​റി​ഞ്ഞു
Tuesday, December 12, 2017 8:25 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം​കൂ​ടി തി​രി​ച്ച​റി​ഞ്ഞു. പൊ​ഴി​യൂ​ർ സൗ​ത്ത് കൊ​ല്ല​ങ്കോ​ട് ജ​സ്റ്റി​ന്‍റെ മ​ക​ൻ മേ​രി ജോ​ണി​നേ​യാ​ണ് (30) തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഡി​എ​ൻ​എ ടെ​സ്റ്റി​ലൂ​ടെ​യാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തു​വ​രെ 19 പേ​രെ​യെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 8 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​നി തി​രി​ച്ച​റി​യാ​നു​ള്ള​ത്. ഇ​തി​ൽ നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലും മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ശ്രീ​ചി​ത്ര​യി​ലെ മോ​ർ​ച്ച​റി​യി​ലും ഒ​രു മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലും തി​രി​ച്ച​റി​യാ​ത്ത നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്നു.

ക​ട​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി സൈ​മ​ണെ (37) ചൊ​വ്വാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​നി എ​ട്ടു​പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.