ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച് ജ​യി​ക്കു​മെ​ന്ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള
Tuesday, December 12, 2017 12:12 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ആ​രു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്ന് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ ഉ​ധം​പു​രി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പി​നെ പാ​ർ​ട്ടി ഒ​റ്റ​യ്ക്കു നേ​രി​ടു​മെ​ന്നും വി​ജ​യം വി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഷ്മീ​ര​ന്‍റെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം സു​സ്ഥി​ര​വും ശ​ക്ത​വും ജ​ന​സൗ​ഹൃ​ദ​വു​മാ​യ സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ​ദ്യ​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ​ത​ന്നെ കാ​ഷ്മീ​രി​ന്‍റെ സ്വ​യം​ഭ​ര​ണാ​ധി​കാ​രം സം​ബ​ന്ധി​ച്ച് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.