മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ലെ യോ​ഗം: കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു അ​മി​ത് ഷാ
Wednesday, December 13, 2017 1:20 PM IST
ഗാ​ന്ധി​ന​ഗ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന വ​ലി​യ സ​മ്മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ൽ ന​ട​ന്ന യോ​ഗം സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധം മ​ൻ​മോ​ഹ​ൻ സിം​ഗ് ദേ​ഷ്യ​പ്പെ​ടു​ന്ന​തി​ൽ ആ​ശ്ച​ര്യ​മു​ണ്ടെ​ന്നും ഷാ ​പ​റ​ഞ്ഞു. മോ​ദി​യെ മ​ര​ണ​വ്യാ​പാ​രി​യെ​ന്നു​വി​ളി​ച്ച​പ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി​യെ മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍ 'നീ​ച​ന്‍' എ​ന്നു​വി​ളി​ച്ച​പ്പോ​ളും ഈ ​ദേ​ഷ്യം എ​വി​ടെ​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ബി​ന​റ്റ് പാ​സാ​ക്കി​യ ഓ​ര്‍​ഡി​ന​ന്‍​സ് രാ​ഹു​ല്‍ ഗാ​ന്ധി വ​ലി​ച്ചു കീ​റി​യ​പ്പോ​ള്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ദേ​ഷ്യം എ​വി​ടെ​യാ​യി​രു​ന്നു? വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യും മ​ന്‍​മോ​ഹ​ന്‍ സിം​ഗും ചേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ പ​ക​യോ​ടെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും ഷാ ​ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.