ഉത്തരകൊറിയൻ ബന്ധം; സിഡ്നിയിൽ ഒരാൾ പിടിയിൽ
Saturday, December 16, 2017 10:27 PM IST
സിഡ്നി: ഉത്തരകൊറിയൻ സാന്പത്തിക വക്താവെന്ന് സംശയിക്കുന്നയാൾ ഓസ്ട്രേലിയയിൽ പിടിയിലായി. ഓസ്ട്രേലിയൻ ഫെഡറൽ പോലീസാണ് ചോയ് ഹാൻ ചാൻ എന്ന അന്പത്തിയൊന്പതുകാരനെ സിഡ്നിയിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ മുപ്പത് വർഷമായി ഇയാൾ ഓസ്ട്രേലിയയിലാണ് താമസം.

ആയുധക്കച്ചവടം, കൽക്കരി ഇടപാട് തുടങ്ങിയവയുമായി ഇയാൾക്ക് ബന്ധമുള്ളതായാണ് വിവരം. ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.