ഗുജറാത്തും ഹിമാചലും ഇന്നു വിധിപറയും
Sunday, December 17, 2017 5:03 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്/​​​സിം​​​ല: ഗു​​​ജ​​​റാ​​​ത്ത്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും.രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ക്കും. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ആ​​​ദ്യ ഫ​​​ല​​​സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും.

ബി​​​ജെ​​​പി ഗു​​​ജ​​​റാ​​​ത്തി​​​ൽ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നും ഹി​​​മാ​​​ച​​​ൽ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ ന​​​ല്കു​​​ന്ന സൂ​​​ച​​​ന. ഗു​​​ജ​​​റാ​​​ത്തി​​​ൽ 182 സീ​​​റ്റും ഹി​​​മാ​​​ച​​​ലി​​​ൽ 68 സീ​​​റ്റു​​​മാ​​​ണു​​​ള്ള​​​ത്.

ഗു​​​ജ​​​റാ​​​ത്തി​​​ൽ 37 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ക. ഗു​​ജ​​റാ​​ത്തി​​ലെ നാ​​ലു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ആ​​റു ബൂ​​ത്തു​​ക​​ളി​​ൽ ഇ​​ന്ന​​ലെ റീ ​​പോ​​ളിം​​ഗി​​ൽ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. ജി​​ഗ്‌​​നേ​​ഷ് മേ​​വാ​​നി മ​​ത്സ​​രി​​ക്കു​​ന്ന വ​​ഡ്ഗാം, സാ​​വ്‌​​ലി, വീ​​രാം​​ഗാം, ദാ​​സ്ക്രോ​​യി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ബൂ​​ത്തു​​ക​​ളി​​ലാ​​ണ് റീ ​​പോ​​ളിം​​ഗ് ന​​ട​​ന്ന​​ത്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​വി​​​ടെ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഗു​​​ജ​​​റാ​​​ത്തി​​​ൽ 2.91 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് കു​​​റ​​​ഞ്ഞു. 22 വ​​​ർ​​​ഷ​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ ബി​​​ജെ​​​പി​​​ക്കു സീ​​​റ്റ് കു​​​റ​​​യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ബി​​​ജെ​​​പി​​​ക്ക് 115 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് 61 സീ​​​റ്റും മ​​​റ്റു​​​ള്ള​​​വ​​​ർ ആ​​​റു സീ​​​റ്റും നേ​​​ടി​​​യി​​​രു​​​ന്നു.

ഹി​​​മാ​​​ച​​​ലി​​​ൽ 42 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ക. ഹി​​​മാ​​​ച​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കോ​​​ൺ​​​ഗ്ര​​​സി​​​ന് 36 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി​​​ക്ക് 26ഉം ​​​മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​റു സീ​​​റ്റു​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.