ഹജ്ജ് സബ്സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ ഹസൻ
Tuesday, January 16, 2018 5:40 PM IST
തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. ബിജെപി സർക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോൾ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നൽകുന്നത് നിർത്തലാക്കുകയും പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.