3,547 കോടി രൂപയ്ക്ക് സൈന്യം അത്യാധുനിക തോക്കുകൾ വാങ്ങുന്നു
Tuesday, January 16, 2018 9:43 PM IST
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക തോക്കുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം തയാറെടുക്കുന്നു. 3,547 കോടി രൂപയ്ക്ക് തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷയായ ആയുധ സംഭരണ കൗണ്‍സിൽ (ഡിഎസി) അംഗീകാരം നൽകി.

72,400 അസോൾട്ട് റൈഫിളുകൾ, 93,895 കാർബൈനുകൾ എന്നിവ ഉൾപ്പെടെയുള്ള വലിയ ആയുധ പരിഷ്കരണത്തിനാണ് സേന തയാറെടുക്കുന്നത്. അതിർത്തിത്തർക്കങ്ങളും രാജ്യത്ത് വർധിച്ചുവരുന്ന ഭീകരവാദ പ്രവണതകളും മുന്നിൽക്കണ്ടാണ് സൈനിക നവീകരണത്തിന്
സേന ഒരുങ്ങുന്നത്.

ഡിആർഡിഒ ഉൾപ്പെടെയുള്ള ലോകമെന്പാടുമുള്ള തോക്ക് നിർമാതാക്കളെ കരാർ ഉറപ്പിക്കുന്നതിനു മുന്നേയുള്ള പരിശോധനകൾക്കായി ക്ഷണിച്ചിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.