പദ്മാവത് വിവാദം: സെൻസർബോർഡ് തലവന് കോടതിയലക്ഷ്യ നോട്ടീസ്
Wednesday, January 17, 2018 1:03 PM IST
ന്യൂഡൽഹി: പദ്മാവത് വിവാദം തുടരവരെ സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷിക്ക് അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകി. ചിത്രം ഈ മാസം 25ന് പ്രദർശനം ആരംഭിക്കാനിരിക്കെയാണ് ഇത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇതിന് മറുപടി നൽകണമെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് നിർദേശിച്ചു. ഫെബ്രുവരി 12നാണ് ഇനി കേസ് പരിഗണിക്കുന്നത്.

ചിത്രത്തിന്‍റെ റിലീസിനെതിരെ കംത പ്രസാദ് സിംഗാൾ എന്നയാൾ നൽകിയ ഹർജിയാണ് ഇതിലേക്ക് നയിച്ചത്. ചിത്രത്തിൽ നിരോധിക്കപ്പെട്ട ആചാരമായ സതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാൽ ചിത്രം

നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ 2017 നവംബർ ഒൻപതിന് ഹർജി പരിഗണിച്ച കോടതി ഇത് തള്ളുകയും ഹർജിക്കാരനോട് സെൻസർ ബോർഡ് തലവനെ സമീപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹർജിക്കാരന്‍റെ പരാതിയിന്മേൽ മൂന്നാഴ്ചയ്ക്കുള്ളിൽ സെൻസർ ബോർഡ് തലവൻ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, നിർദിഷ്ട സമയം കഴിഞ്ഞിട്ടും പ്രസൂൺ ജോഷി മറുപടി നൽകാതിരുന്നതിനേത്തുടർന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.