ആ​പ്പി​ന് ആ​ശ്വാ​സ​മി​ല്ല; എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി​ക്ക് സ്റ്റേ ​ഇ​ല്ല
Friday, January 19, 2018 6:48 PM IST
ന്യൂ​ഡ​ൽ​ഹി: 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ന​ട​പ​ടി​ക്ക് സ്റ്റേ​യി​ല്ല. ക​മ്മി​ഷ​ൻ ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​ര​ട്ട പ​ദ​വി വ​ഹി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ ക​മ്മീ​ഷ​ൻ രാ​ഷ്ട്ര​പ​തി​ക്കു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ധി​കാ​ര​മേ​റ്റ് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ 21 എ​എ​പി എം​എ​ൽ​എ​മാ​രെ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രു​ടേ​തു പ്ര​തി​ഫ​ലം പ​റ്റു​ന്ന പ​ദ​വി​യാ​ണെ​ന്നും അ​തു​കൊ​ണ്ട് ഈ ​എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ശാ​ന്ത് പ​ട്ടേ​ൽ എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്കു ക​ട​ന്ന​ത്.

70 അം​ഗ നി​യ​മ​സ​ഭ​യി​ൽ എ​എ​പി​ക്ക് 67 എം​എ​ൽ​എ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ഒ​രു എം​എ​ൽ​എ രാ​ജി​വ​ച്ച​തോ​ടെ ഇ​ത് 66 ആ​യി കു​റ​ഞ്ഞു. 20 പേ​ർ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടാ​ലും 46 പേ​ർ ഒ​പ്പ​മു​ള്ള​തി​നാ​ൽ കേ​ജ​രി​വാ​ളി​നും കൂ​ട്ട​ർ​ക്കും ഭ​ര​ണം ന​ഷ്ട​പ്പെ​ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള ന​ട​പ​ടി ആ​പ്പ് സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.