നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി എ​ന്നി​വ​യി​ൽ മാ​ത്രം എ​ന്നെ വി​ധി​ക്ക​രു​ത്: മോ​ദി
Friday, January 19, 2018 11:00 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ​യും ജി​എ​സ്ടി​യു​ടെ​യും പേ​രി​ൽ മാ​ത്രം ത​ന്നെ വി​ധി​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സീ ​ന്യൂ​സ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ദി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ത​ന്‍റെ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യെ​ന്നും മോ​ദി അ​ഭി​മു​ഖ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

ജി​എ​സ്ടി, നോ​ട്ട് നി​രോ​ധ​നം എ​ന്നി​വ​യു​ടെ പേ​രി​ൽ മാ​ത്രം എ​ന്നെ വി​ല​യി​രു​ത്ത​രു​ത്. ഞ​ങ്ങ​ൾ സാ​ന്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചു. 18000 ഗ്രാ​മ​ങ്ങ​ളി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചു- മോ​ദി പ​റ​യു​ന്നു.

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ചും മോ​ദി വാ​ചാ​ല​നാ​യി. ഗു​ജ​റാ​ത്തി​നെ സം​ബ​ന്ധി​ച്ച് മാ​ത്ര​മാ​യി എ​ന്‍റെ അ​റി​വ് ചു​രു​ക്കി എ​ന്നാ​ണ് അ​ദ്ദേ​ഹം(​നെ​ത​ന്യാ​ഹു) പ​റ​ഞ്ഞ​ത്. ഇ​ത് ഒ​രു ബ​ല​മാ​യി ഞാ​ൻ കാ​ണു​ന്നു. ഞാ​ൻ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പി​ന്തു​ട​രാ​റി​ല്ല. ഞാ​ൻ ഭാ​ണ്ഡ​ക്കെ​ട്ടു​ക​ളി​ല്ലാ​ത്ത ല​ളി​ത​മാ​യ മ​നു​ഷ്യ​നാ​ണ്. ഞാ​ൻ ലോ​ക​ത്താ​ക​മാ​നം സു​ഹൃ​ത്തു​ക്ക​ളെ സൃ​ഷ്ടി​ക്കു​ന്നു- മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.