ഡ​ൽ​ഹി അ​ഗ്നി​ബാ​ധ; ഫാ​ക്ട​റി ഉ​ട​മ അ​റ​സ്റ്റി​ൽ
Sunday, January 21, 2018 9:15 AM IST
ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ ബാ​വ​ന വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​ക്കു തീ​പി​ടി​ച്ച് 17 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫാ​ക്ട​റി ഉ​ട​മ മ​നോ​ജ് ജെ​യ്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് മ​നോ​ജ് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​പ്പി​ച്ചു​വ​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് ഇ​രു​പ​തോ​ടെ​യാ​ണ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ര്‍​പെ​റ്റ് ഫാ​ക്ട​റി​യി​ല്‍​നി​ന്നു തു​ട​ങ്ങി​യ തീ ​മ​റ്റു ഫാ​ക്ട​റി​ക​ളി​ലേ​ക്കു പ​ട​രു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 15 ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.അ​പ​ക​ട​ത്തി​ൽ​നി​ന്ന് ഒ​രു സ്ത്രീ​യും പു​രു​ഷ​നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ രൂ​പ് പ്ര​കാ​ശ് (24), സു​നി​ത (45) എ​ന്നി​വ​രാ​ണ് ര​ക്ഷ​പെ​ട്ട​ത്. തീ​പ​ട​രു​ന്ന​തു ക​ണ്ട് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ടെ​റ​സി​ൽ​നി​ന്നും താ​ഴേ​ക്കു ചാ​ടി​യാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. വീ​ഴ്ച​യി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട സ്ഥ​ല​ത്ത് വൈ​കി​യെ​ത്തി​യ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ന​ട​പ​ടി​യെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു. അ​ഞ്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് കേ​ജ​രി​വാ​ൾ സ്ഥ​ല​ത്തെ​ത്തി​യ​തും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി അ​ഞ്ചു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ഫാ​ക്ട​റി​യു​ടെ അ​ടി​യി​ലെ നി​ല​യി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. മു​ൻ​വ​ശ​ത്തു മാ​ത്ര​മാ​ണ് ഇ​വി​ടെ വാ​തി​ൽ ഉ​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ‌​നി​ന്നും ഒ​രു മൃ​ത​ദേ​ഹ​വും ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ​നി​ന്ന് മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ളും ആ​ദ്യ​ത്തെ നി​ല​യി​ൽ​നി​ന്നും 13 മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ പാ​യ്ക്കു ചെ​യ്യു​ന്ന യൂ​ണി​റ്റും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് തീ ​നി​യ​ന്ത്ര​ണാ​​തീ​തമാ​കാ​ൻ കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.