ഗാസാ അതിർത്തിയിൽ സ്ഫോടനം; ഇസ്രയേലി സൈനികർക്ക് പരിക്ക്
Sunday, February 18, 2018 5:06 AM IST
ജറുസലം: ഗാസാ അതിർത്തിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് ഇസ്രയേലി സൈനികർക്കു പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സംഭവത്തെ തുടർന്ന് ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരേ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.