റ​സ്റ്ററ​ന്‍റി​ലെ ഗു​ണ്ടാ​യി​സം: ഹാ​രി​സ് എംഎൽഎയുടെ മകൻ കീഴടങ്ങി
Monday, February 19, 2018 11:20 AM IST
ബം​ഗ​ളൂ​രു: ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ​ൻ.​എ. ഹാ​രി​സി​ന്‍റെ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും കൂ​ട്ടാ​ളി​ക​ളും ക​ഴി​ഞ്ഞ ദി​വ​സം യു​ബി സി​റ്റി​യി​ലെ ആ​ഡം​ബ​ര റ​സ്റ്ററ​ന്‍റി​ൽ വ​ച്ചാ​യി​രു​ന്നു യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 നാ​യി​രു​ന്നു സം​ഭ​വം. നാ​ല​പ്പാ​ടും കൂ​ട്ടാ​ളി​ക​ളും ആ​ഡം​ബ​ര റ​സ്റ്ററ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ഡോ​ളേ​ഴ്സ് കോ​ള​നി​യി​ലെ വി​ഡ്‌​വാ​ത്ത് എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ആ​റു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.