സമരം: ബസുടമകൾക്കിടയിൽ ഭിന്നത; തൊടുപുഴയിൽ ഒരു സ്വകാര്യ ബസ് ഓടി
Monday, February 19, 2018 1:23 PM IST
തൊ​ടു​പു​ഴ: സ്വകാര്യ ബസമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകൾക്കിടയിൽ തന്നെ ഭിന്നത ഉടലെടുത്ത് തുടങ്ങി. സമരം തുടരണോ എന്ന കാര്യം ചർച്ച ചെയ്യാൻ ഒരു വിഭാഗം ബസുടമകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. തൊടുപുഴയിൽ സമരത്തിൽ നിന്നും പിന്മാറി ഒരു സ്വകാര്യ ബസ് സർവീസ് നടക്കുക കൂടി ചെയ്തതോടെ ബസുടമകൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തു.

ഒറ്റ ബസുള്ളവർ സമരം ഉപേക്ഷിച്ച് സർവീസ് നടത്താൻ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. തൊ​ടു​പു​ഴ-അ​ടി​മാ​ലി-രാ​ജ​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ്ര എന്ന ബസാണ് സമരത്തിൽ നിന്നും പിന്മാറി ഇന്ന് സർവീസ് ആരംഭിച്ചത്. എന്നാൽ ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയതിന് പിന്നാലെ ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞു. ബ​സു​ട​മ​ക​ളു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ബസ് ഓടുന്നതിനെ അനുകൂലിച്ച് നാട്ടുകാരും യാത്രക്കാരും രംഗത്തെത്തിയതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബസ് സർവീസ് തുടരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.