സെ​ഞ്ചൂ​റി​യ​നിൽ എം​എ​സ്ഡി സ്ഫോ‌​ട​നം..! ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു 189 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Wednesday, February 21, 2018 11:27 PM IST
സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു 189 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മ​നീ​ഷ് പാ​ണ്ഡ​യും (79) എം.​എ​സ് ധോ​ണി​യും (52) ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ഇ​ന്ത്യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് ശ​ർ​മ​യെ ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി. അ​ഞ്ചാ​മ​ത്തെ ഓ​വ​റി​ൽ ധ​വാ​നും (24) തൊ​ട്ടു​പി​ന്നാ​ലെ ഒ​രു റ​ണ്ണു​മാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പു​റ​ത്താ​യി. ഇതോടെ മൂ​ന്നി​ന് 45 എ​ന്ന നി​ല​യി​ൽ ഇന്ത്യ പതറി.

എന്നാൽ ഇന്ത്യയെ റെ​യ്ന​യും (31) പാ​ണ്ഡെ​യും ചേ​ർ​ന്ന് ധീരമായി മു​ന്നോ​ട്ടു ന​യി​ച്ചു. ഇ​വ​രു​ടെ സ​ഖ്യം 45 റ​ൺ​സ് കൂ​ട്ട​ച്ചേ​ർ​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പാ​ണ്ഡെ​യ്ക്കു കൂ​ട്ടാ​യി ധോ​ണി​യെ​ത്തി​യ​തോ​ടെ സ്കോ​ർ​ബോ​ർ​ഡ് വേ​ഗ​ത്തി​ൽ ച​ലി​ച്ചു. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 64 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​രു​വ​രു​ടേ​യും കൂ​ട്ടു​കെ​ട്ട് 98 റ​ൺ​സാ​ണ് ക​ണ്ടെ​ത്തി​. ഇ​തി​ൽ ധോ​ണി​യാ​യി​രു​ന്നു കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി. പ​തു​ക്കെ തു​ട​ങ്ങി ക​ത്തി​ക്ക​യ​റി​യ ധോ​ണി 28 പ​ന്തി​ൽ 52 റ​ൺ​സെ​ടു​ത്തു. എ​ന്നാ​ൽ പാ​ണ്ഡെ അ​ത്ര​യും പ​ന്തി​ൽ 46 റ​ൺ​സാ​ണ് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.