നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ; 5,000 പേർക്ക് നോട്ടീസ് നൽകി
Thursday, February 22, 2018 3:54 PM IST
ന്യൂഡൽഹി: പിഎൻബിയിൽ നിന്ന് വായ്പാ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹൂൽ ചോക്സിയുടെയും സ്ഥാപനങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ. 5,000 ജീവനക്കാർക്ക് കന്പനി അധികൃതർ നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്.

ശന്പളം തരാൻ പണമില്ലെന്നും വേറെ ജോലി നോക്കിക്കോളാനും ആവശ്യപ്പെട്ട് നീരവ് മോദി ജീവനക്കാർക്ക് നേരത്തേ അറിയിപ്പ് നൽകിയിരുന്നു. 11,400 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുഖ്യ സൂത്രധാരനാണ് നീരവ് മോദി.

നീരവിന്‍റെയും മെഹൂൽ ചോക്സിയുടെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്‍റ് നടത്തിയ റെയ്ഡിൽ ഏകദേശം 5,674 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നീരവിന്‍റെ ഒന്പത് ആഡംബര കാറുകളും എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.