പോ​ലീ​സി​നു ക്രി​മി​ന​ലു​ക​ളെ ഭ​യം, നി​യ​മം ക്രി​മി​ന​ലു​ക​ളു​ടെ വ​ഴി​യേ: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, February 22, 2018 5:53 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പോ​ലീ​സ് ക്രി​മി​ന​ലു​ക​ളെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​ക​ളാ​യ​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​മ​ർ​ശ​നം.

കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് പോ​ലും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ക്ര​മ​ത്തി​നു ഇ​ര​ക​ളാ​കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട പോ​ലീ​സ് ഇ​ര​ക​ളെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചേ​ർ​ത്ത് ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ക്രി​മി​ന​ലു​ക​ളെ ഭ​യ​പ്പെ​ടു​ക​യാ​ണ്. നി​യ​മ​വാ​ഴ്ച്ച​യു​ടെ ത​ക​ർ​ച്ച​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​യ്ക്കെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്പോ​ൾ, നി​യ​മം ക്രി​മി​ന​ലു​ക​ളു​ടെ വ​ഴി​യ്ക്കാ​ണ് പോ​കു​ന്ന​ത്- ഉ​മ്മ​ൻ ചാ​ണ്ടി കു​റ്റ​പ്പെ​ടു​ത്തി.

ക​ണ്ണൂ​രി​ലും, വ​ട​ക​ര​യി​ലും, കോ​ട​ഞ്ചേ​രി​യി​ലും, ഉ​ള്ളി​യേ​രി​യി​ലു​മെ​ല്ലാം സി​പി​എം ന​ട​ത്തി​യ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​രു​ടെ അ​സ​ഹി​ഷ്ണു​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ൽ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്തു​കൂ​ട്ടു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.