ഫു​ട്ബോ​ൾ ഇ​തി​ഹാ​സം റൊ​മാ​രി​യോ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Monday, March 19, 2018 3:25 AM IST
റി​യോ ഡി ​ഷാ​നേ​റോ: ബ്ര​സീ​ലി​യ​ൻ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സ​വും സെ​ന​റ്റ​റു​മാ​യ റൊ​മാ​രി​യോ റി​യോ ഡി ​ഷാ​നേ​റോ സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. സെ​ൻ​ട്രി​സ്റ്റ് പൊ​ഡെ​മോ​സ് പാ​ർ​ട്ടി​യു​ട‌െ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ലാ​ണ് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

അ​ക്ര​മം വ്യാ​പ​ക​മാ​യ​തോ​ടെ റി​യോ ഡി ​ഷാ​നേ​റോ പാ​പ്പ​ര​ത്ത​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ ഇ​തി​നെ​തി​രാ​യ പോ​രാ​ട്ട​മാ​കും ന​ട​ത്തു​ക​യെ​ന്ന് 52 വ​യ​സു​കാ​ര​നാ​യ താ​രം പ​റ​ഞ്ഞു. റി​യോ​യി​ൽ എ​ക്കാ​ല​ത്തും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും റൊ​മാ​രി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു.

1994 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച റൊ​മാ​രി​യോ ബാ​ഴ്സ​ലോ​ണ​യു​ടെ മു​ൻ താ​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.