ഡോക്ടറുടെ മരണം: ആർസിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര റിപ്പോർട്ട്
Tuesday, April 17, 2018 1:06 PM IST
തിരുവനന്തപുരം: ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടർ മരിച്ച സംഭവത്തിൽ റീജണൽ കാൻസർ സെന്‍ററിന് (ആർസിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ആ​ര്‍സിസി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ആ​ര്‍സിസി​ക്കോ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കോ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കാ​ന്‍​സ​ര്‍ സെന്‍ററിൽ‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ മേരി റെജിയുടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും വി​ദേ​ശ​ത്തു ജോ​ലി ​ചെ​യ്തു​ വ​രു​ന്ന​യാ​ളു​മാ​യ ഡോ. ​റെ​ജി ജേ​ക്ക​ബാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്.

കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യ്ക്ക് ആർസിസിയിൽ മതിയായ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ റെ​ജി പരാതി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് വിഷയത്തിൽ ആരോഗ്യവകുപ്പ് ആർസിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

അ​തേ​സ​മ​യം ഡോ. ​റെ​ജി​യു​ടെ ആ​രോ​പ​ണ​വും തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​വും വ​ന്ന​തോ​ടെ ഒ​രു​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രെ മുഴുവനായി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താനുള്ള ആരോപണമാണിതെന്നായിരുന്നു അവരുടെ നിലപാട്. ഡോ.മേരിക്ക് സാധ്യമായ ചികിത്സ നൽകിയെന്നും ഡോക്ടർ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയെന്നും ആർസിസിയിലെ ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.