വി​സ്കോ​ന്‍​സി​ൻ റി​ഫൈ​ന​റി​യി​ൽ പൊ​ട്ടി​ത്തെ​റി; 11 പേ​ർ​ക്ക് പ​രി​ക്ക്
Friday, April 27, 2018 7:03 AM IST
ഷി​ക്കാ​ഗോ: യു​എ​സ് സം​സ്ഥാ​ന​മാ​യ വി​സ്കോ​ന്‍​സി​നി​ലെ ഓ​യി​ൽ റി​ഫൈ​ന​റി​യി​ൽ പൊ​ട്ടി​ത്തെ​റി. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​സ്കി എ​ന​ർ​ജി ക​മ്പ​നി​യു​ടെ ഓ​യി​ൽ റി​ഫൈ​ന​റി​യി​ലാ​ണ് അ​പ​ക​ടം. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​മു​ള്ള സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചു.

പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണു സം​ഭ​വം. ക്രൂ​ഡ് ഓ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചെ​റി​യ ടാ​ങ്കാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പി​ന്നാ​ലെ ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​ൽ​നി​ന്നു ക​റു​ത്ത പു​ക ഉ​യ​ർ​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

റി​ഫൈ​ന​റി​ക്ക് അ​ടു​ത്തു​ള്ള റോ​ഡു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വെ​ച്ചു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.