ബി​ല്‍ കോ​സ്ബി പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി
Friday, April 27, 2018 7:50 AM IST
പെ​ന്‍​സി​ല്‍​വാ​നി​യ: വി​ഖ്യാ​ത അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം ബി​ല്‍ കോ​സ്ബി ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി. കോ​സ്ബി​ക്കു​മേ​ൽ ചു​മ​ത്തി​യ മൂ​ന്നു കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. ഓ​രോ കു​റ്റ​ത്തി​നും ചു​രു​ങ്ങി​യ​ത് 10 വ​ർ​ഷം വീ​തം ത​ട​വ് ല​ഭി​ക്കാം.

ശി​ക്ഷ വി​ധി​ക്കും​വ​രെ ജാ​മ്യ​ത്തി​ൽ തു​ട​രാ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​സ്ബി​ക്കു ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദം ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ബാ​സ്ക​റ്റ് ബോ​ൾ മു​ൻ താ​രം ആ​ന്‍​ഡ്രി​യ കോ​ണ്‍​സ്റ്റ​ന്‍റി​നെ 2004 ൽ ​മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ വീ​ട്ടി​ല്‍ കോ​സ്ബി​യെ സ​ന്ദ​ര്‍​ശി​ക്കാ​ൻ ആ​ന്‍​ഡ്രി​യ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ആ​ന്‍​ഡ്രി​യ​ക്കു വൈ​നി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​താ​യി കോ​സ്ബി കോ​ട​തി​യി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.