ഇനി സമാധാനത്തിന്‍റെ നാളുകൾ; എ​റി​ട്രി​യ​യും എ​ത്യോ​പ്യ​യും ത​മ്മി​ലു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചു
Tuesday, July 10, 2018 2:44 AM IST
അ​ഡി​സ് അ​ബാ​ബ: ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ലം ദീ​ർ​ഘി​ച്ച യു​ദ്ധം എ​റി​ട്രി​യ​യും എ​ത്യോ​പ്യ​യും ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. എ​റി​ട്രി​യ പ്ര​സി​ഡ​ന്‍റ് ഇ​സൈ​യ​സ് അ​ഫെ​വെ​ർ​കി​യും എ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ​മ്മ​ദും ത​മ്മി​ൽ ന​ട​ത്തി​യ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​റി​ൽ ഇ​രു രാ​ഷ്ട്ര നേ​താ​ക്ക​ളും ഒ​പ്പി​ട്ടു.

എ​റി​ട്രി​യ ത​ല​സ്ഥാ​ന​മാ​യ അ​സ്മ​ര​യി​ൽ വ​ച്ചാ​യി​രു​ന്നു ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും രാ​ഷ്ട്ര ത​ല​വ​ന്മാ​ർ ത​മ്മി​ൽ ഔ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ന്ന​ത്. ന​യ​ത​ന്ത്ര-​വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​നേ​താ​ക്ക​ളും തീ​രു​മാ​ന​മെ​ടു​ത്തു.

1998-2000ലെ ​അ​തി​ർ​ത്തി ത​ർ​ക്കം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ സ​മാ​ധാ​ന ഉ​ട​മ്പ​ടി പൂ​ർ​ണ്ണ​മാ​യും ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല. അ​തി​നു​ശേ​ഷ​വും അ​തി​ർ​ത്തി​യി​ൽ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.