എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്: ചി​ദം​ബ​ര​ത്തെ ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി
Tuesday, August 7, 2018 11:48 AM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ ന്ത്രി​യു​മാ​യ പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും അ​റ​സ്റ്റി​ൽ നി​ന്നു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ഡ​ൽ​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി നീ​ട്ടി. ചി​ദം​ബ​ര​ത്തെ​യും കാ​ർ​ത്തി​യെ​യും ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സി​ബി​ഐ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റക്‌ട്രേറ്റുമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

വി​ദേ​ശ ക​ന്പ​നി​ക്ക് വി​ദേ​ശ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​ന്‍റെ(​എ​ഫ്ഐ​പി​ബി) അ​നു​മ​തി ന​ല്കി​യ പി.​ചി​ദം​ബ​ര​ത്തി​ന്‍റെ ന​ട​പ​ടി​യാ​ണു സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്. 2006-2012 കാ​ല​യ​ള​വി​ൽ ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് മൊ​റീ​ഷ​സ് ക​മ്പ​നി​യാ​യ മാ​ക്സി​സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. സാ​ന്പ​ത്തി​ക​കാ​ര്യ കാ​ബി​ന​റ്റ് ക​മ്മി​റ്റി(​സി​സി​ഇ​എ)​യു​ടെ അ​ധി​കാ​രം ചി​ദം​ബ​രം ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.

3,500 കോ​ടി രൂ​പ​യു​ടെ എ​യ​ർ​സെ​ൽ-​മാ​ക്സി​സ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടും 305 കോ​ടി രൂ​പ​യു​ടെ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ലും ചി​ദം​ബ​രം സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ നി​ഴ​ലി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.