അ​ണ്ട​ര്‍ 20 വ​നി​ത ലോ​ക​ക​പ്പ്: പ​രാ​ഗ്വെ​യെ വീ​ഴ്ത്തി സ്പെ​യി​ൻ
Tuesday, August 7, 2018 2:31 PM IST
പാ​രീ​സ്: അ​ണ്ട​ര്‍ 20 വ​നി​ത ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ പ​രാ​ഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി സ്പെ​യി​ൻ. ഗ്രൂ​പ്പി​ലെ സി​യി​ലെ മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വെ​യെ 4-1ന് ​സ്പാ​നി​ഷ് പെ​ൺ​കു​ട്ടി​ക​ൾ തോ​ല്‍​പ്പി​ച്ചു.

പ​റ്റ്രി ഗ്വി​ജാ​രോ​യു​ടെ ഹാ​ട്രി​ക്കാ​ണ് സ്പെ​യി​ന് വ​ൻ​ജ​യം നേ​ടി കൊ​ടു​ത്ത​ത്. 40,64,96 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗ്വി​ജാ​രോ​യു​ടെ ഗോ​ളു​ക​ൾ. മ​റ്റൊ​രു ഗോ​ൾ പി​ന(49) നേ​ടി. ജെ​സി​ക്കാ മാ​ർ​ട്ടി​ന​സ്(62) പ​രാ​ഗ്വെ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ഗ്രൂ​പ്പ് സി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ൻ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് യു​എ​സ്എ​യെ തോ​ൽ​പ്പി​ച്ചു. ജ​പ്പാ​ന് വേ​ണ്ടി ഹ​യാ​ഷി​യാ​ണ് ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.