പാരിപ്പള്ളിയിൽ മധ്യവയസ്കനും ബന്ധുവായ സ്ത്രീയും വീട്ടിൽ മരിച്ച നിലയിൽ
Wednesday, May 16, 2018 1:17 PM IST
പാ​രി​പ്പ​ള്ളി: മ​ധ്യ​വ​യ​സ്ക​നും കൂ​ടെ താ​മ​സി​ച്ചു​വ​ന്ന ബ​ന്ധു​വാ​യ സ്ത്രീ​യും ആ​സി​ഡ് ഉ​ള്ളി​ൽ​ചെ​ന്ന് മ​രി​ച്ചു. പാ​രി​പ്പ​ള്ളി ചെ​ന്തി​പ്പി​ൽ കോ​ള​നി​യി​ൽ അ​ശോ​ക​ൻ (50), ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​ന്ന ര​മ​ണി (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റ​ബ​ർ​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​ൻ അ​വി​വാ​ഹി​ത​നാ​ണ്. ഇ​യാ​ളു​ടെ ബ​ന്ധു​വാ​ണ് ര​മ​ണി. ഇ​വ​ർ​ക്ക് ഭ​ർ​ത്താ​വും മ​ക്ക​ളു​മു​ണ്ട്. അ​വ​രെ ഉ​പേ​ക്ഷി​ച്ച​ശേ​ഷം നാ​ലു​മാ​സ​മാ​യി അ​ശോ​ക​നോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​സി​ഡ് മ​ദ്യ​ത്തി​ൽ ക​ല​ർ​ത്തി ക​ഴി​ച്ച​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​വി​വ​രം. റബർഷീറ്റ് പു​ര​യി​ട​ത്തി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ആ​സി​ഡ് മ​ദ്യ​ത്തി​ൽ ക​ല​ർ​ത്തി ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് അ​ശോ​ക​ൻ രാ​ത്രി​യി​ൽ ആ​സി​ഡ് ക​ഴി​ച്ച​വി​വ​രം അ​യ​ൽ​വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ ഓ​ടി​യെ​ത്തി ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​മ​ണി മ​രി​ച്ചി​രു​ന്നു. അ​ശോ​ക​ൻ ആ​ശു​പ​ത്രി​യി​ൽ എത്തിയ ശേഷമാണ് മരിച്ചത്.

മൃ​ത​ദേ​ഹം തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ൽ​ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.