സോഷ്യൽ മീഡിയ ഹർത്താലിനെതിരേ മുഖ്യമന്ത്രി
Tuesday, April 24, 2018 12:49 PM IST
തിരുവനന്തപുരം: നവമാധ്യമങ്ങൾ വഴി എന്തും പ്രചരിപ്പിക്കുന്ന രീതിക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത്തരത്തിലുള്ള പ്രചരണത്തിന്‍റെ ഭാഗമായാണ് അടുത്തിടെ സംസ്ഥാനത്ത് നടന്ന ഹർത്താലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങൾ വഴി പ്രചരിച്ച ഹർത്താലിൽ നടന്ന ആക്രമ സംഭവങ്ങൾക്ക് പിന്നിൽ ഒരു വിഭാഗമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഹർത്താലിന്‍റെ മറവിൽ ആക്രമണത്തിന് ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തിയെന്ന് ബോധ്യപ്പെടുകയായിരുന്നു. കാഷ്മീരിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കേരളത്തിൽ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. കാഷ്മീർ വിഷയത്തിൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്നും എന്നാൽ അതിന്‍റെ മറവിൽ നടക്കുന്ന വർഗീയ പ്രചരണങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.