കോണ്‍ഗ്രസ് ജെഡി-എസ് സഖ്യം ജനാധിപത്യ വിരുദ്ധമെന്ന് സദാനന്ദഗൗഡ
Wednesday, May 16, 2018 11:01 AM IST
ബംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസ് ജെഡി-എസുമായി സഖ്യത്തിലേർപ്പെട്ടത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി നേതാവ് സദാനന്ദഗൗഡ. പരസ്പരം പോരടിച്ച പാർട്ടികളാണ് ഇപ്പോൾ കൈകോർത്തിരിക്കുന്നത്. കർണാടകയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സ് ജെ​ഡി-​എ​സ് സ​ഖ്യ​വും ശ്രമം തുടരുകയാണ്. എം​എ​ൽ​എ​മാ​രെ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​ൻ നീ​ക്കം ന​ട​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. എം​എ​ൽ​എ​മാ​ർ​ക്ക് നൂ​റ് കോ​ടി രൂ​പ വരെ വാ​ഗ്ദാ​നം ചെ​യ്ത​താ​യാണ് റിപ്പോർട്ടുകൾ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.