ബിജെപിക്ക് അടിപതറുന്നു; ഗോരഖ്പുരിലും ഫൂൽപുരിലും എസ്പി മുന്നേറ്റം
Wednesday, March 14, 2018 12:14 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫൂൽപുർ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി പതറുന്നു. രണ്ടു സീറ്റിലും സമാജ്വാദി പാർട്ടി സ്ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽനിന്ന് മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.

ഗോരഖ്പുരിൽ ആദ്യ രണ്ട് റൗണ്ടിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർഥിയെ മൂന്നാം റൗണ്ടിലാണ് എസ്പി സ്ഥാനാർഥി പിന്നിലാക്കിയത്. ബിഹാറിലെ അരാരിയ ലോക്സഭാ മണ്ഡലത്തിൽ ആർജെഡി മുന്നിട്ടു നിൽ‌ക്കുകയാണ്. ജഹനാൻബാദ് നിയമസഭാ മണ്ഡലത്തിലും ആർജെഡിയാണ് മുന്നിലുള്ളത്.

യു​​​​​​​​പി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ഗി ആ​​​​​​​​ദി​​​​​​​​ത്യ​​​​​​​​നാ​​​​​​​​ഥ്, ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി കേ​​​​​​​​ശ​​​​​​​​വ് പ്ര​​​​​​​​സാ​​​​​​​​ദ് മൗ​​​​​​​​ര്യ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ലോ​​​​​​​​ക്സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഗോ​​​​​​​​ര​​​​​​​​ഖ്പു​​​​​​​​രി​​​​​​​​ലും ഫൂ​​​​​​​​ൽ​​​​​​​​പു​​​​​​​​രി​​​​​​​​ലും ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് വേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. ര​​​​​​​​ണ്ടു മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ ജയിക്കാനാണ് സാധ്യതയെന്നായിരുന്നു വിലയിരുത്തലുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.