കോയന്പത്തൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട
Friday, October 13, 2017 3:32 AM IST
കോ​യ​ന്പ​ത്തൂ​ർ: ശ്രീ​ല​ങ്ക​യി​ൽ​ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്ന​ര​കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. കോയന്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് സ്വർണം പിടിച്ചത്. ശ്രീലങ്കയിൽ നിന്ന് വന്ന ഉ​ബ​യ​ത്തു​ള്ള, നൂ​ർ​ഫ​റീ​ന, സി​ദ്ധി​ഖ് എ​ന്നി​വ​രി​ൽ​ നി​ന്നാ​ണു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈെ​ൻ​സി​ലെ യാ​ത്ര​ക്കാ​രാ​യ ഇ​വ​ർ ധാ​രാ​ളം ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞി​രി​ക്കു​ന്ന​തു ക​ണ്ട ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്തി​യി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തുകയായിരുന്നു. അ​ന്പ​തു​ല​ക്ഷം രൂ​പ വില വരുന്ന സ്വർണമാണ് പിടിച്ചതെന്ന് കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.