നെയ്യാറിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കിട്ടി
Monday, October 23, 2017 9:33 AM IST
കാട്ടാക്കട: നെയ്യാറിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. കീഴാറ്റിങ്ങൽ എസ്.ആർ.ഭവനിൽ ശശിധരൻപിള്ളയുടെ മകൻ ആദർശ്( 21)ന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ആര്യനാട് ഇറവൂർ തെക്കേകളത്തറ വീട്ടിൽ മുരുകപ്പപിള്ളയുടെ മകൻ മണികണ്ഠ(21)ന്‍റെ മൃതദേഹം ഞായറാഴ്ച കിട്ടിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം 3.30ന് മൈലക്കര ആറാട്ടു കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ ഇവർ കയത്തിൽപ്പെടുകയായിരുന്നു. ആദർശിനായുള്ള തിരച്ചിൽ ഞായറാഴ്ച രാത്രി വരെ തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ അടച്ച ശേഷമാണ് അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയത്.
RELATED NEWS