ബാങ്ക് ലോക്കറിലെ കവര്‍ച്ച: ആഭരണത്തിനായി തെരച്ചില്‍ വ്യാപകം
Wednesday, November 14, 2012 12:33 PM IST
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലോക്കറില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റു ചെയ്യുമെന്ന് പോലീസ്. ഡ്യൂപ്ളിക്കേറ്റ് താക്കോല്‍കൊണ്ട് പ്രതി ലോക്കര്‍ തുറന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ ഇത് വ്യക്തമാവുകയൂളളുവെന്ന് അന്വേഷണ ചുമതലയുളള ടൌണ്‍ സിഐ അഷ്റഫ് പറഞ്ഞു. പ്രതികളെക്കുറിച്ച് സംശയങ്ങളുണ്െടങ്കിലും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമായി പറയാനാവുവെന്നും അദേഹം പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കിന് ലോക്കറിന്റെ സംരക്ഷണയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിലുടെ വ്യക്തമായിട്ടുണ്െടന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല. പരിശോധന ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്െടങ്കിലും ആഭരണങ്ങള്‍ കണ്െടത്താനുളള ശ്രമത്തിലാണ് പോലീസ്. മോഷണവുമായി ബന്ധപ്പെട്ട് ജില്ലക്ക് അകത്തുംപുറത്തുമുള്ള ചില ആഭരണകേന്ദ്രങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണ്. കവര്‍ച്ചക്കേസില്‍ സംശയിക്കുന്ന രണ്ടു ബാങ്ക് ജീവനക്കാരുടെ വീടുകളില്‍ കാണാതായ സ്വര്‍ണം കണ്െടടുക്കുന്നതിനായി കഴിഞ്ഞദിവസം പോലീസ് തിരച്ചില്‍ നടത്തി.

അതേസമയം ബാങ്കിലെ മറ്റു ജീവനക്കാരുടെ വീടുകളിലും തെരച്ചില്‍ നടത്തിയിട്ടുണ്ട്. കേസില്‍ സംശയിക്കുന്ന ജീവനക്കാരുടെ സ്വത്തുവിവരം വ്യക്തമാക്കുന്ന തെളിവുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യം കൂടി ഈ തെരച്ചിലിനുണ്ടായിരുന്നു. ഇതില്‍ ഒരു ജീവനക്കാരന്റെ പേരില്‍ ഇതേബാങ്കില്‍ തന്നെ 125 പവന്‍ സ്വര്‍ണാഭരണം പണയം വെച്ചതായി പോലീസ് നേരത്തെ കണ്െടത്തിയിരുന്നു. അടുത്തബന്ധുക്കളുള്‍പ്പെടെയുള്ള ആറുപേരുടെ പേരിലാണ് ഇവ പണയം വെച്ചിട്ടുള്ളത്. എന്നാല്‍ ഇത്രയും സ്വര്‍ണം സമ്പാദിക്കാനുളള സാമ്പത്തിക ശേഷി ഇയാള്‍ക്ക് ഇല്ലെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. മോഷണം പോയ ആഭരണങ്ങള്‍ ഇക്കൂട്ടത്തിലില്ലെന്ന് വ്യക്തമായിട്ടുണ്ട്.

മൂന്നുമാസം മുമ്പാണ് ഈ ആഭരണങ്ങള്‍ പണയം വെക്കപ്പെട്ടിട്ടുള്ളതെന്നതിനാല്‍ അതിനാല്‍ ഒന്നരവര്‍ഷം മുമ്പ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വസന്തഭവന്‍ ഹോട്ടല്‍ ഉടമ ശരവണിനെ കാണിച്ചെങ്കിലും ഇവ തന്റേതല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആറുപായ്ക്കറ്റുകളിലായി പണയം വെച്ചിട്ടുള്ള സ്വര്‍ണം ശരവണന്റെ സ്വര്‍ണം മോഷണംപോയ ശേഷമാണ് പണയംവച്ചതെന്ന്് ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മോഷണം പോയ സ്വര്‍ണം കടയില്‍ നിന്ന് മാറ്റിവാങ്ങി പുതിയ സ്വര്‍ണം പണയപ്പെടുത്തിയാണ് പോലീസ് സംശയിക്കുന്നത്. പരിശോധിച്ച സ്വര്‍ണത്തില്‍ മോഷ്ടിച്ച സ്വര്‍ണം ഇല്ലെന്നു കണ്െടത്തിയെങ്കിലും ജീവനക്കാരനെതിരെ പോലീസ് അന്വേഷണം തുടരുകയാണ്. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരോക്ഷമായി മോഷണത്തിന് കൂട്ടുനിന്നതായി സംശയിക്കുന്നുണ്െടന്നും പോലീസ് പറഞ്ഞു.