കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ജയ്പൂരില്‍
Wednesday, November 14, 2012 4:31 PM IST
ന്യൂഡല്‍ഹി: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ ചേര്‍ന്ന നേതൃതലയോഗത്തിനുശേഷം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ചിന്തന്‍ ശിബിരം രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം തന്ത്രങ്ങള്‍ മെനയാന്‍ ചേരുന്ന ഉന്നതതല ബൌദ്ധിക യോഗം ജനുവരി പകുതിയോടെയാണു ജയ്പൂരില്‍ സംഘടിപ്പിക്കുക. 1998 ല്‍ പഞ്ച്മഡി (മധ്യപ്രദേശ്), 2003ല്‍ സിംല എന്നിവിടങ്ങളിലാണു നേരത്തേ കോണ്‍ഗ്രസ് ചിന്തന്‍ ശിഖിരം സംഘടിപ്പിച്ചിട്ടുള്ളത്. എഐസിസിയില്‍ അഴിച്ചുപണികള്‍ക്കുശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ കൂടുതല്‍ അധികാരത്തിലെത്തുന്നതിനുള്ള മുന്നോടിയായാണ് ഈ ചിന്തന്‍ ശിബിരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.