ബിബിസി നവതി നിറവില്‍
Wednesday, November 14, 2012 5:03 PM IST
ലണ്ടന്‍: വിശ്വാസ്യതയുടെ പ്രതീകമായി ഒരിക്കല്‍ വിലയിരുത്തപ്പെട്ടിരുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റിംഗ് കോര്‍പറേഷന്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് ഇന്നലെ 90 വര്‍ഷം തികഞ്ഞു.

1922 നവംബര്‍ 14ന് വൈകിട്ട് ആറിനായിരുന്നു ആദ്യ റേഡിയോ പ്രക്ഷേപണം. ലണ്ടനിലെ ഒരു ട്രെയിന്‍ കൊള്ളയായിരുന്നു ആദ്യ വാര്‍ത്ത. അതു വായിച്ചത് പ്രോഗ്രാം ഡയറക്ടര്‍ ആര്‍തര്‍ ബറോസ്. ബിബിസിയില്‍ അന്ന് ആകെ ഉണ്ടായിരുന്ന നാലു ജോലിക്കാരില്‍ ഒരാളായിരുന്നു ബറോസ്. പൊതുഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബിബിസിയില്‍ ഇന്ന് 23,000 ജോലിക്കാര്‍ ഉണ്െടന്ന് കമ്പനി അവകാശപ്പെടുന്നു. ലോകവ്യാപകമായി 24കോടിപ്പേര്‍ ബിബിസിയുടെ ശ്രോതാക്കളായുണ്ട്. ബിബിസിയുടെ വിശ്വാസ്യത ഏറ്റവുമധികം ചോദ്യം ചെയ്യപ്പട്ട സമയത്താണ് നവതി ആഘോഷമെന്നത് ശ്രദ്ധേയമാണ്.