മിര്‍പൂര്‍ ടെസ്റ്: വിന്‍ഡീസിന് ഉജ്ജ്വല ജയം
Saturday, November 17, 2012 8:49 AM IST
മിര്‍പൂര്‍: ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ വെസ്റിന്‍ഡീസിന് 77 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. അവസാന ദിനം രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 245 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ളാദേശ് 167 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ടിനോ ബെസ്റാണ് ബംഗ്ളാദേശിനെ തര്‍ത്തത്. വീരസ്വാമി പെര്‍മൌള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ 244/6 എന്ന നിലയില്‍ അഞ്ചാംദിനം തുടങ്ങിയ വിന്‍ഡീസ് 273 റണ്‍സിന് പുറത്തായി. ബംഗ്ളാദേശിനു വേണ്ടി ഷൊഹാഗ് ഗാസി ആറ് വിക്കറ്റ് വീഴ്ത്തി.

വിന്‍ഡീസിന് വേണ്ടി കെയ്റോണ്‍ പവല്‍ രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സില്‍ 117 റണ്‍സ് നേടിയ പവല്‍ രണ്ടാം ഇന്നിംഗ്സില്‍ 110 റണ്‍സ് നേടി. പവലാണ് മാന്‍ ഓഫ് ദ മാച്ച്.

സ്കോര്‍: വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് 527, രണ്ടാം ഇന്നിംഗ്സ് 273. ബംഗ്ളാദേശ് ഒന്നാം ഇന്നിംഗ്സ് 556, രണ്ടാം ഇന്നിംഗ്സ് 167.