തുപ്പാക്കി ബോളിവുഡിലേക്ക് ?
Sunday, November 18, 2012 8:37 PM IST
ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി മികച്ച ഇനിഷ്യല്‍ കളക്ഷന്‍ റെക്കോഡിലേക്കു വെടിഉതിര്‍ത്ത തുപ്പാക്കി ബോളിവുഡ് ലക്ഷ്യമിടുന്നു. നേരത്തെ തമിഴില്‍നിന്നു ബോളിവിഡിലേക്കു റീമേക്ക് ചെയ്ത പല ചിത്രങ്ങളും വന്‍ വിജയം നേടിയതിന്റെ പിന്‍തുടര്‍ച്ചയായാണു തുപ്പാക്കിയും ബോളിവുഡിലേക്കു പോകുന്നത്. ആക്ഷന്‍ ഹീറോയായ അക്ഷയ് കുമാറാണു തുപ്പാക്കി ബോളിവുഡിലേക്കു റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായെത്തിയിരിക്കുന്നതെന്നു ഒരു സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംവിധായകന്‍ മുരുകദോസിന്റെ ഗജിനി ബോളിവുഡില്‍ അമീര്‍ഖാന്‍ നായകനായെത്തിയപ്പോള്‍ വന്‍ വിജയം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അക്ഷയ് തുപ്പാക്കിക്കായി മുരുകദോസിനെ സമീപിച്ചതെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു. തുപ്പാക്കിയിലെ വിജയുടെ സ്ഥാനത്ത് അക്ഷയ് കുമാറും, നായിക കാജല്‍ അഗര്‍വാളിന്റെ സ്ഥാനത്ത് കാജലോ കത്രീന കൈഫോ എത്തുമെന്നാണു കരുതുന്നത്.