നേപ്പാളിന് പരമാവധി സഹായങ്ങള്‍ നല്‍കുമെന്ന് രാഷ്ട്രപതി
Wednesday, December 26, 2012 5:18 AM IST
ന്യൂഡല്‍ഹി: അയല്‍രാജ്യമായ നേപ്പാളിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്നും പരമാവധി സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്ത്യ സന്ദര്‍ശിക്കുന്ന നേപ്പാള്‍ പ്രസിഡന്റ് റാം ബരണ്‍ യാദവിന് രാഷ്ട്രപതിഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം നിലനിര്‍ത്താന്‍ റാം ബരണ്‍ യാദവ് നല്‍കിയ സംഭാവനകളെ രാഷ്ട്രപതി അനുസ്മരിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതും ആഴത്തില്‍ വേരോട്ടമുള്ളതുമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.