പാരിപ്പള്ളി ഐഒസി പ്ളാന്റിലെ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു
Wednesday, December 26, 2012 5:47 AM IST
കൊല്ലം: പാരിപ്പള്ളി ഐഒസി പ്ളാന്റിലെ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. വേതന വര്‍ധന നടപ്പാക്കുമെന്ന ട്രക്ക് ഉടമകളുടെ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു പ്ളാന്റിലെ വിതരണ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള കുടിശിക 31 നകം നല്‍കാമെന്ന ട്രക്ക് ഉടമകളുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ട്രക്ക് ഉടമകള്‍ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരു ദിവസം നാല്‍പതിനായിരത്തോളം സിലിണ്ടറുകളാണ് പാരിപ്പള്ളി പ്ളാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്.