മലയാറ്റൂര്‍ ദുരന്തം: ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Wednesday, December 26, 2012 8:40 AM IST
ന്യൂഡല്‍ഹി: എന്‍സിസി ക്യാമ്പിനെത്തിയ അഞ്ച് ഡല്‍ഹി സ്വദേശികള്‍ പെരിയാറില്‍ മുങ്ങി മരിക്കാനിടയായ സംഭവത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്‍സിസി ഡയറക്റ്ററേറ്റിനോടാണു റിപ്പോര്‍ട്ട് തേടിയത്.

മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള മുഴുവന്‍ ചെലവുകളും പ്രതിരോധ മന്ത്രാലയം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മൂന്നരലക്ഷം രൂപ പ്രതിരോധ മന്ത്രാലയം നല്‍കുമെന്നും എ.കെ.ആന്റണി അറിയിച്ചു.