സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരേ ഡയസ്നോണ്‍
Wednesday, December 26, 2012 9:01 PM IST
തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കേ അവധി അനുവദിക്കൂ. അവധിയെടുക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുമോയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

സമരം പങ്കെടുക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരദിനത്തില്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കു പോലീസ് സുരക്ഷ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനു ഡിജിപി നേതൃത്വം നല്‍കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി എട്ടു മുതലാണു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.