മുഖ്യമന്ത്രി അനുശോചിച്ചു
Sunday, December 30, 2012 12:15 AM IST
തിരുവനന്തപുരം: ഡല്‍ഹി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമാണിതെന്നു മുഖമന്ത്രി പറഞ്ഞു. ശക്തമായ നിയമം ആവിഷ്കരിച്ചും വേഗത്തില്‍ ശിക്ഷാവിധി നടപ്പാക്കിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അതോടൊപ്പം, സ്ത്രീകളും കുട്ടികളും വീടുകളില്‍പ്പോലും സുരക്ഷിതരല്ലെന്ന സാഹചര്യം ഗൌരവമായി കണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.