പരസ്യപ്രസ്താവനകള്‍ നിയന്ത്രിക്കും: ചെന്നിത്തല
Saturday, December 29, 2012 4:06 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പരസ്യപ്രസ്താവനകളും കുറ്റപ്പെടുത്തലുകളും എല്ലാ നേതാക്കളും അവസാനിപ്പിക്കണം. മാധ്യമങ്ങള്‍ക്കു മുന്നിലുള്ള ചെളിവാരിയെറിയല്‍ അംഗീകരിക്കാനാകില്ല. അതിനെതിരേ കര്‍ശന നപടിയെടുക്കും.

തൃശൂരിലെ ഡിസിസി അധ്യക്ഷനെ ഓഫിസില്‍ കയറാന്‍ അനുവദിക്കില്ലെന്ന ഐ വിഭാഗത്തിന്റെ നിലപാടു ചൂണ്ടിക്കാട്ടിയപ്പോള്‍ ജനുവരി മൂന്നിനകം എല്ലാ ഡിസിസി അധ്യക്ഷന്മാരും സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. തൃശൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. പുനഃസംഘടന സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്െടങ്കില്‍ തന്നോടോ ഉമ്മന്‍ ചാണ്ടിയോടോ പറഞ്ഞാല്‍ പരിഹാരമുണ്ടാകും. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യതാസം ഉണ്ടായത് അംഗീകരിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ഒരു പ്രശ്നങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.