ദി ടൈംസിന്റെ മുന്‍ എഡിറ്റര്‍ വില്ല്യംസ് റീസ് മോഗ് അന്തരിച്ചു
Saturday, December 29, 2012 8:12 PM IST
ലണ്ടന്‍: ദി ടൈംസിന്റെ മുന്‍ എഡിറ്റര്‍ വില്ല്യംസ് റീസ് മോഗ്(84) അന്തരിച്ചു. സോമര്‍സെറ്റുകാരനായ ഇദ്ദേഹം ആര്‍ട്സ് കൌണ്‍സിലിന്റെ ചെയര്‍മാനായും ബിബിസിയുടെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 മുതല്‍ 1981 വരെ ടൈംസിന്റെ എഡിറ്ററായിരുന്നു. 1981ല്‍ ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് പ്രഭുസ്ഥാനം ലഭിച്ചു. മോഗിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അനുശോചിച്ചു.