പഴയകാല ബംഗാളി നടന്‍ ഹരാധന്‍ ബന്ദോപാധ്യായ അന്തരിച്ചു
Saturday, January 5, 2013 5:27 AM IST
ന്യൂഡല്‍ഹി: പഴയകാല ബംഗാളി നടന്‍ ഹരാധന്‍ ബന്ദോപാധ്യായ അന്തരിച്ചു. 86 വയസായിരുന്നു. പഴയകാല നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഹരാധന്‍ സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

അനുരാഗ് ബസുവിന്റെ ബര്‍ഫിയിലാണ് അവസാനമായി അഭിനയിച്ചത്. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമിന്റെ തലവനായിട്ടായിരുന്നു വേഷം. 1926 നവംബര്‍ ആറിന് ബംഗ്ളാദേശിലെ കുഷ്തിയയില്‍ ജനിച്ച അദ്ദേഹം 1948 ല്‍ അതാനു ബന്ദോപാധ്യായയുടെ ദേവ്ദൂത് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സത്യജിത് റേയുടെയും മൃണാല്‍ സെന്നിന്റെയും ഒപ്പം പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു.