ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍: സാനിയ സഖ്യത്തിന് കിരീടം
Saturday, January 5, 2013 11:52 AM IST
ബ്രിസ്ബെയ്ന്‍: പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സയ്ക്ക് കിരീട നേട്ടത്തോടെ തുടക്കം. ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സില്‍ സാനിയ-ബെഥാനി മാറ്റക് സാന്‍ഡ്സ് സഖ്യം കിരീടം നേടി. ഫൈനലില്‍ അന്ന ലെന ഗ്രോന്‍ഫെല്‍ഡ്- കെവ്റ്റ പെസ്ചെക് സഖ്യത്തെയാണ് സാനിയ സഖ്യം തുരത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷണ് സാനിയ സഖ്യം മത്സരത്തിലേക്ക് തിരിച്ചുവന്നത്. സ്കോര്‍: 4-6, 6-4, 10-7.