തീവ്രവാദ പരാമര്‍ശം: ഷിന്‍ഡെ രാജിവെയ്ക്കണമെന്ന് ബിജെപി
Monday, January 21, 2013 6:23 AM IST
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെയും ബിജെപിയുടെയും പരിശീലന ക്യാമ്പുകള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഹിന്ദുവിനെയും കാവിനിറത്തെയും തീവ്രവാദവുമായി കൂട്ടിയിണക്കുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീവ്രവാദത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഹിന്ദു തീവ്രവാദവും കാവി തീവ്രവാദവും ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ബിജെപി ക്ഷമിക്കില്ലെന്നും ഷിന്‍ഡെയെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അല്ലെങ്കില്‍ പ്രസ്താവനയില്‍ നിരുപാധികം മാപ്പുപറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തയാറാകണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജയ്പൂരിലെ കോണ്‍ഗ്രസിന്റെ ചിന്തര്‍ ശിബിര വേദിയിലാണ് ഷിന്‍ഡെ വിവാദ പ്രസ്താവന നടത്തിയത്.