അനില്‍ കുംബ്ളെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേഷ്ടാവ്
Monday, January 21, 2013 10:50 AM IST
മുംബൈ: മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ളെ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേഷ്ടാവാകും. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പോള്ളോക്കിനു പകരക്കാരനായാണ് കുംബ്ളെ മുംബൈ ഇന്ത്യന്‍സില്‍ എത്തുന്നത്. പൊള്ളോക്കുമായുള്ള മുംബൈ ഇന്ത്യന്‍സിന്റെ കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് കുംബ്ളെയുടെ നിയമനം.

അടുത്ത സീസണില്‍ കുംബ്ളെ ആയിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവ്. നേരത്തെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് കുംബ്ളെ.