ജഗതി ശ്രീകുമാര്‍ അടുത്തമാസം കേരളത്തിലെത്തും
Monday, January 21, 2013 2:01 PM IST
കോട്ടയം: വാഹനാപകടത്തില്‍ പ രിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാര്‍ അടുത്ത മാസം മൂന്നാം വാരം കേരളത്തിലെത്തും. തിരുവനന്തപുരത്തെ വസതിയില്‍ ഒരു മാസം കഴിഞ്ഞശേഷം വീണ്ടും ചെന്നൈയിലേക്കു ചികിത്സയ്ക്കായി മടങ്ങും. ഇപ്പോള്‍ നടത്തുന്ന ഫിസിയോതെറാപ്പി തിരുവനന്തപുരത്തെ വസതിയിലും തുടരും.

കുടുംബാന്തരീക്ഷത്തില്‍ കഴിഞ്ഞാല്‍ ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന ബന്ധുക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു മടങ്ങുന്നത്. പരസഹായത്തോടെ ഇപ്പോള്‍ ജഗതിക്കു നടക്കാനാകുന്നുണ്ട. എന്നാല്‍, സംസാരശേഷി പൂര്‍ണമായും വീണ്ടുകിട്ടിയിട്ടില്ല. വലതുകൈ സുഗമമായി ചലിപ്പിക്കാനാകുന്നില്ല. ജഗതി ചികിത്സയോടു പ്രതികരിക്കുന്നുണ്െടന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്െടന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭാര്യ ശോഭയും മകന്‍ രാജുവും ജഗതിയോ ടൊപ്പമുണ്ട്.