ഐപിഎല്‍: പോണ്ടിംഗിനും ക്ളാര്‍ക്കിനും വിലയേറും
Thursday, January 31, 2013 2:36 PM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ റിക്കി പോണ്ടിംഗിനും മൈക്കില്‍ ക്ളാര്‍ക്കിനും ഉയര്‍ന്ന അടിസ്ഥാനവില. ഞായറാഴ്ച നടക്കുന്ന ലേലത്തില്‍ ക്രിക്കറ്റില്‍നിന്നും വിരമിച്ച മുന്‍ ഓസീസ് നായകന്‍ പോണ്ടിംഗിനും പിന്‍ഗാമിയും ഓസീസ് നായകനുമായ മൈക്കില്‍ ക്ളാര്‍ക്കിനുമാണ് 2.1 കോടി രൂപ വീതമാണ് അടിസ്ഥാനവില പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവരെക്കൂടാതെ ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൌണ്ടര്‍ ജോഹാന്‍ ബോതയ്ക്കു 1.6 കോടിയും ആര്‍.പി. സിംഗിനു 53.3 ലക്ഷം രൂപയുമാണ് അടിസ്ഥാന വില. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച ആര്‍.പി. സിംഗിനെ ടീം ഇത്തവണ തഴഞ്ഞു. വെസ്റീന്‍ഡിസിനെ ട്വന്റി-20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഡാരന്‍ സമിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആദ്യമായാണ് സമി ഐപിഎല്‍ കളിക്കാരുടെ ലേലത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന ഇംഗ്ളീഷ് താരങ്ങളായ മാറ്റ് പ്രയറിനും രവി ബൊപ്പാരയും ഇത്തവണയും ലേല പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.